FLASH NEWS

ആസാമിലും ഇന്ത്യാ മുന്നണിയിൽ അനൈക്യം : സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഎപി

WEB TEAM
February 09,2024 11:56 AM IST

ന്യൂഡൽഹി : ഇന്ത്യാ മുന്നണിയിൽ ലോക്സഭാ സീറ്റ് ചർച്ചയ്ക്കിടെ ആം ആദ്മിയുടെ 'ആപ്പ് '.ആസാമിലെ മൂന്ന് സീറ്റുകളിലേക്ക് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ആംആദ്‍മി (എഎപി). ദിബ്രുഗഡ്, ഗുവാഹത്തി, സോനിത്പുർ മണ്ഡലങ്ങളിൽ യഥാക്രമം മനോജ് ധനോഹർ, ബാബേൻ ചൗധരി, റിഷി രാജ് എന്നീ ആം ആദ്മി സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.  ഈ മൂന്നു സീറ്റുകളും ഇന്ത്യാ  മുന്നണി തങ്ങൾക്കു തന്നെ തരുമെന്നു  പ്രതീക്ഷിക്കുന്നുവെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം എഎപി എംപി സന്ദീപ് പഥക് പറഞ്ഞത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആസമിലെ ആകെയുള്ള 14 സീറ്റുകളില്‍ 9 എണ്ണത്തിലും ബിജെപിയാണ് ജയിച്ചത്. ഒരു സീറ്റു പോലും ആം ആദ്മിയ്ക്ക് ലഭിച്ചിട്ടില്ല.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.